എല്ല് തൊണ്ടയിൽ കുടുങ്ങിയ തെരുവ് നായക്ക് രക്ഷയായി വീട്ടമ്മ.പിണങ്ങോട് സ്വദേശി നസീറയാണ് നായയുടെ തൊണ്ടയിൽ കുടുങ്ങിയ എല്ല് നീക്കം ചെയ്തത്.ഏറെനേരത്തെ പ്രയത്നത്തിനൊടുവിൽ ശ്രദ്ധയോടെ മരക്കമ്പ് ഉപയോഗിച്ച് എല്ല് പുറത്തെടുക്കുകയായിരുന്നു .സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നസീറയുടെ പ്രവർത്തി നാടാറിഞ്ഞു.ആദ്യം കുറച്ച് ഭയം തോന്നിയെങ്കിലും മിണ്ടാപ്രാണിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കുകയും സ്നേഹത്തോടെ സമീപിച്ചപ്പോൾ അനുസരണയുള്ള കുഞ്ഞിനെപ്പോലെ നായ ഇരുന്ന് കൊടുക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസമാണ് കുടുങ്ങിയ എല്ല് ഇറക്കാനോ തുപ്പാനോ കഴിയാത്ത നിലയിൽ നായയെ കണ്ടത്. തന്നെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച നസീറയോടുള്ള നന്ദി അറിയിക്കാനായി നായ വീണ്ടും ഈ വീട്ടമ്മയെ തേടിയെത്തി. നായയോട് കുശലാന്വേഷണം നടത്തുന്ന നസീറയും സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.