വായില്‍ കല്ലുനിറച്ച് ചുണ്ട് പശവെച്ച് ഒട്ടിച്ചു; നവജാതശിശുവിനെ വനത്തില്‍ ഉപേക്ഷിച്ച നിലയില്‍

നവജാതശിശുവിനെ വനത്തില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം. കുഞ്ഞ് കരഞ്ഞ് ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ കല്ലുകള്‍നിറച്ച് ചുണ്ടുകള്‍ കൂട്ടിയൊട്ടിച്ച നിലയിലായിരുന്നു.

15-20 ദിവസമുള്ള ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയതെന്ന് വാര്‍ത്താ എജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

പ്രദേശത്ത് കാലിമേയ്ക്കാന്‍ വന്നയാളാണ് കുഞ്ഞിനെ കണ്ടത്. ഇദ്ദേഹം പിന്നീട് പ്രാദേശിക അധികൃതരെ വിവരമറിയിക്കുകയായിരുന്നു.അധികൃതര്‍ സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കുഞ്ഞിന്റെ വായില്‍നിന്ന് കല്ല് നീക്കംചെയ്യുകയും പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. കുഞ്ഞിന്റെ വായില്‍ മാത്രമല്ല, കാല്‍ത്തുടയിലും പശയുടെ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

Comments (0)
Add Comment