വ്യാജസ്വര്‍ണ്ണം പണയപ്പെടുത്തി 12 ലക്ഷം രൂപയോളം തട്ടിയെടുത്തു: രണ്ട് പേര്‍ക്കെതിരെ കേസ്

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഫെഡറല്‍ ബാങ്കില്‍ വ്യാജസ്വര്‍ണ്ണം പണയപ്പെടുത്തി 12 ലക്ഷം രൂപയോളം തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുപ്പാടിത്തറ സ്വദേശികളായ കുനിയന്‍ വീട് ബഷീര്‍ (49), എടവട്ടന്‍ വീട് ഷറഫുദ്ധീന്‍ .( 47) എന്നിവര്‍ക്കെതിരെയാണ് പടിഞ്ഞാറത്തറ പോലീസ് വഞ്ചനാകുറ്റം ചുമത്തി കേസെടുത്തത്. 2023 മെയ് 19 മുതല്‍ 2025 സെപ്തംബര്‍ 23 വരെയുള്ള കാലയളവില്‍ 181 ഗ്രാം വ്യാജസ്വര്‍ണ്ണ ഉരുപ്പടികള്‍ പണയം വെച്ച് 12 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് ബാങ്ക് അധികൃതരുടെ പരാതി.

ഈ വര്‍ഷം തുക കൂടുതല്‍ ആവശ്യപ്പെട്ട് പണയ ഉരുപ്പടി പുതുക്കി പണയപ്പെടുത്തുന്നതിന് വേണ്ടി എത്തിയപ്പോള്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇത് വ്യാജ സ്വര്‍ണ്ണമാണന്ന് ബാങ്ക് അധികൃതര്‍ക്ക് മനസ്സിലായത്. ഉടനെ പോലീസില്‍ അറിയിച്ചെങ്കിലും പ്രതികള്‍ ബാങ്കില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. പ്രാദേശിക ലീഗ് നേതാക്കളായ ഇവരില്‍ ഷറഫുദ്ദീന്‍ കുറുമ്പാല ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പിറ്റിഎ പ്രസിഡന്റുമാണ്.

Comments (0)
Add Comment