ഉപജില്ല സ്കൂൾ ചെസ്ടൂർണമെന്റ് നടത്തി



തരുവണ:
സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് മത്സരങ്ങളുടെ ഭാഗമായി മാനന്തവാടി ഉപജില്ല തല സ്കൂൾ ചെസ്സ് ടൂർണമെൻ്റ് തരുവണ ജിഎച്ച്എസ് സ്കൂളിൽ
കരുക്കൾ നീക്കികൊണ്ട് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിന്റ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
മത്സരത്തിൽ ഉപജില്ലയുടെ വിവിധ വിദ്യാലയങ്ങളിൽ നിന്നുമായി നൂറിലധികം കുട്ടികൾ പങ്കെടുത്തു.


സബ്-ജൂനിയർ, ജൂനിയർ, സീനിയർവിഭാഗങ്ങളായിട്ടാണ് മത്സരം നടന്നത്.
കേരള സ്റ്റേറ്റ് ചെസ്സ് ആർബിറ്റർ സന്തോഷ് വി ആർ നേതൃത്വം നൽകി
പി. ടി. എ പ്രസിഡന്റ്‌ അഷ്‌റഫ്‌ എം.കെ,ഹെഡ്മാസ്റ്റർ എം. മുസ്തഫ, മേഴ്‌സി ടീച്ചർ, പ്രീതി കെ തുടങ്ങിയവർ പ്രസംഗിച്ചു.

Comments (0)
Add Comment