കൽപ്പറ്റ: വർധിച്ചു വരുന്ന സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ജില്ലയിലെ വിവിധ ബാങ്കുകളിലെ പ്രതിനിധികൾക്ക് വയനാട് ജില്ലാ പോലീസ് ബോധവൽക്കരണ ക്ലാസ് നടത്തി. തട്ടിപ്പ് തടയാനും ജാഗ്രത പാലിക്കാനും മാനേജർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ക്ലാസ്സിൽ വിശദീകരിച്ചു. ജില്ലയിലെ 25 ബാങ്കുകളുടെ നോഡൽ ഓഫീസർമാരും ലീഡ് ബാങ്കിന്റെ പ്രതിനിധികളും പങ്കെടുത്തു.
ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉദ്‌ഘാടനം ചെയ്തു. ഡിവൈ.എസ്.പിമാരായ പി.എൽ. ഷൈജു, അബ്ദുൽ ഷെരീഫ് , ലീഡ് ബാങ്ക് ഓഫിസർ പി.എം. രാമകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു. സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷജു ജോസഫ്, സൈബർ എസ്.ഐ എ.വി. ജലീൽ എന്നിവർ ക്ലാസെടുത്തു.