സ്വര്‍ണത്തില്‍ കുതിപ്പ് തുടരുന്നു: പവന് 85,360 രൂപയായി

വീണ്ടും റെക്കോഡ് ഉയരം കുറിച്ച് സ്വര്‍ണം. തിങ്കളാഴ്ച പവന്റെ വില 680 രൂപ കൂടി 85,360 രൂപയായി. ഗ്രാമിനാകട്ടെ 85 രൂപ വര്‍ധിച്ച് 10,670 രൂപയുമായി.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,15,590 രൂപയുമായി. റെക്കോഡ് ഉയരത്തിലാണ് കമ്മോഡിറ്റി വിപണിയിലും സ്വര്‍ണത്തിന്റെ നിലവാരം. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,828 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്.

ഡോളറിന്റെ മൂല്യം ഇടിയുന്നതും യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് ഈ വര്‍ഷം നിരക്ക് വീണ്ടും കുറച്ചേക്കുമെന്ന സൂചനകളുമാണ് സ്വര്‍ണത്തിന്റെ കുതിപ്പിന് പിന്നില്‍. ഒക്ടോബറിലും ഡിസംബറിലും ഫെഡ് റിസര്‍വ് നിരക്ക് കുറയ്ക്കാനുള്ള സാധ്യതയേറിയത് സ്വര്‍ണം നേട്ടമാക്കി.

Comments (0)
Add Comment