രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി: യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി

കോട്ടത്തറ: രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബി ജെ പി നേതാവിനെ അറസ്റ്റ് ചെയ്യാത്ത പിണറായി സർക്കാരിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് യു ഡി എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് പ്രതിഷേധ പ്രകടനം നടത്തി.

ചെയർമാൻ അബ്ദുള്ള വൈപ്പടി,കൺവീനർ സുരേഷ് ബാബു വാളൽ, സി സി തങ്കച്ചൻ ,വി സി അബൂബക്കർ ഹാജി, പി പി റെനീഷ്, പി സി അബ്ദുള്ള, സി.കെ ഇബ്രായി, കെ.കെ മുഹമ്മദലി, ഗഫൂർ വെണ്ണിയോട്, വി ഡി രാജു, വി ജെ പ്രകാശൻ ,കെ കെ നാസർ, വി കെ ശങ്കരൻ കുട്ടി,പ്രജീഷ് ജയിൻ, എം ഷാഫി, മമ്മുട്ടി മൂന്നാം പ്രവൻ ,ശശി വലിയകുന്ന്, പ്രകാശൻ കൂരളം വള്ളി എന്നിവർ നേതൃത്വം നൽകി.

Comments (0)
Add Comment