വൈത്തിരി ഉപജില്ലാ ശാസ്ത്രമേള 6, 7, 8 തീയതികളില്‍ കണിയാമ്പറ്റയില്‍

കല്‍പ്പറ്റ: വൈത്തിരി ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹികശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഐടി മേള എന്നിവ ആറ്, ഏഴ്, എട്ട് തീയതികളില്‍ കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബിഎഡ് സെന്റര്‍, വിദ്യാനികേതന്‍ എന്നിവിടങ്ങളില്‍ നടക്കും.

മേളകളില്‍ 170 ഇനങ്ങളില്‍ 3,500ല്‍ അധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് എഇഒ ടി. ബാബു, മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജസി ലസ്‌ലി, സംഘാടക സമിതി കണ്‍വീനര്‍ കെ. സഹല്‍, ഹെഡ്മിസ്ട്രസ് ഷിംജി ജേക്കബ്, എ.പി. സാലിഹ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏഴിന് രാവിലെ ഒമ്പതിന് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രജിത അധ്യക്ഷത വഹിക്കും.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി, നൂര്‍ഷ ചേനോത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും. എട്ടിന് വൈകുന്നേരം നാലിന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം കെ. നസീമ അധ്യക്ഷത വഹിക്കും.

Comments (0)
Add Comment