കൂട് ഭവന പദ്ധതി” ശിലാസ്ഥാപനം നടത്തി

കേണിച്ചിറ: യാക്കോബായ സഭ മലബാർ ഭദ്രാസനത്തിനു കീഴിൽ പ്രവർത്തിക്കുന്ന ‘കൂട് ‘ ഭവന പദ്ധതിയിൽ താഴമുണ്ടയിൽ ചേലപ്പുഴ എൽദോ തോമസ് സൗജന്യമായി നൽകിയ സ്ഥലത്ത് പുതുതായി നിർമിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.

അർഹരായ രോഗികൾക്ക് സഹായം, മംഗല്യ സഹായം, വീടില്ലാത്തവർക്ക് സ്ഥലവും വീടും ഒരുക്കുക എന്നിങ്ങനെയുള്ള ചാരിറ്റി പ്രവർത്തനങ്ങളാണ് കൂട് പദ്ധതിയുടെ ലക്ഷ്യം.ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ കരനിലത്ത്, വൈദിക സെക്രട്ടറി ഫാ. മത്തായി കുഞ്ഞ് ചാത്തനാട്ട്കുടി, ഡയറക്ടർ ഫാ.ഷിജിൻ കടമ്പക്കാട്ട്, ഫാ. അജു ചാക്കോ അരത്തമ്മാമൂട്ടിൽ, ബേബി വേളങ്കോട്ട്, പഞ്ചായത്ത് അംഗം മിനി സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Comments (0)
Add Comment