പുളിഞ്ഞാൽ ഗവ.ഹൈസ്കൂളിന് പ്രൊജക്ടർ സമ്മാനിച്ചു

വെള്ളമുണ്ട: ജില്ലാ പഞ്ചായത്ത് തനത് പദ്ധതിയില്‍ തുക വകയിരുത്തി പുളിഞ്ഞാൽ ഗവ. ഹൈസ്കൂളിന് പ്രൊജക്ടർ വിതരണം ചെയ്തു.വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ സിറാജ് എം.സി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ്‌ ഷമീർ തുർക്കി, ബിന്ദു ബി.ആർ, ഗിരീഷ് ബാബു പി.ടി, റിനി മോൾ പി.ജെ തുടങ്ങിയവർ സംസാരിച്ചു.

Comments (0)
Add Comment