കെ എസ് ആർ ടി സി ബസ്സ്‌ പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം

പിണങ്ങോട്: കെ എസ് ആർ ടി സി ബസ്സ്‌ പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം. പിണങ്ങോട് പീസ് വില്ലേജി ന് സമീപത്തെ എടത്തറ കടവ് പാലത്തിലാണ് ബസ്സ്‌ ഇടിച്ചത്.തിരുവനന്തപുരം ഡിപ്പോയുടെ AT (423) മാനന്തവാടി -തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ്സ്‌ ആണ് പുലർച്ചെ അപകടത്തിൽ പെട്ടത്.30 ഓളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. ഇവരെ മറ്റ് വാഹനങ്ങളിൽ യാത്ര സൗകര്യം ഒരുക്കി. ഇടിയുടെ ആഘാധത്തിൽ പാലത്തിന്റെ സംരക്ഷണ ഭിത്തിക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Comments (0)
Add Comment