വയോധികയുടെ മാല കവർന്ന പ്രതികൾ പിടിയിൽ

തലപ്പുഴ: നമ്പര്‍പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തി വയോധികയുടെ മാല വലിച്ചു പൊട്ടിച്ചു കവര്‍ച്ച നടത്തിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശികളായ ചോല മണിക്കുന്നുമ്മല്‍ എം.കെ റാഷിദ് (29), സിദ്ധീഖ് നഗര്‍ ലക്ഷം വീട് നടുക്കണ്ടി വീട്ടില്‍ മുഹമ്മദ് മിഥിലാജ് (24) എന്നിവരെയാണ് തലപ്പുഴ പോലീസ് പിടികൂടിയത്.

10.10.2025 ഉച്ചയോടെ ആലാര്‍ ഡിസ്‌കോ കവലയില്‍ നിന്നും വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ഇരുമനത്തൂര്‍ സ്വദേശിനിയായ വയോധികയുടെ കഴുത്തിലെ റോള്‍ഡ് ഗോള്‍ഡിന്റെ മാലയാണ് ഇവര്‍ കവര്‍ച്ച ചെയ്തത്. നമ്പര്‍പ്ലേറ്റ് ഇല്ലാത്ത കറുത്ത കളര്‍ പള്‍സര്‍ ബൈക്കിലെത്തിയാണ് ഇവര്‍ കുറ്റകൃത്യം നടത്തിയത്.

സബ് ഇസ്‌പെക്ടര്‍ ടി. അനീഷ്, അസി. സബ് ഇന്‍സ്‌പെക്ടമാരായ ബിജു വര്‍ഗീസ്, റോയ് തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ റസീന, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുള്‍ വാജിദ്, ശ്രീജേഷ്, സുധീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നവര്‍.

Comments (0)
Add Comment