തൊഴിലുറപ്പ് പദ്ധതി: സര്‍ക്കാരുകള്‍ക്കെതിരായ സമരം ശക്തമാക്കും-അഡ്വ.എം.റഹ്‌മത്തുള്ള

കല്‍പറ്റ: തൊഴിലുറപ്പ് പദ്ധതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അട്ടിമറിക്കുന്നതിനെതിരായ സമരം തൊഴിലുറപ്പ് തൊഴിലാളി ഫെഡറേഷന്‍ ശക്തമാക്കുമെന്ന് എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ.എം. റഹ്‌മത്തുള്ള. ഫെഡറേഷന്‍ വയനാട് ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കണമെന്നു റഹ്‌മത്തുള്ള ആവശ്യപ്പെട്ടു. ഫെഡറേഷന്‍ജില്ലാ പ്രസിഡന്റ് എ.കെ. റഫീക്ക് അധ്യക്ഷത വഹിച്ചു. മുഹമ്മദ് മന്‍സൂര്‍, ലുഖ്മാന്‍ അരിക്കോട്, പാറക്കല്‍ മുഹമ്മദ്, സി. മൊയ്തീന്‍കുട്ടി, സി. മുഹമ്മദ് ഇസ്മയില്‍, ടി. ഹംസ, അബു ഗൂഡലായ്, ടി. ഖാലീദ്, എന്‍. മുസ്തഫ, റംല മുഹമ്മദ് കട്ടയാട്, സി. റംല മുണ്ടോളി, പി. സമീറ, ടി. നസീമ, എ. നദീറ മുസ്തഫ, പി. സുലൈഖ കാഞ്ഞായി, എസ്. റംല ഹംസ, യു. ഷൈബാന്‍ സലാം, കെ. സുനീറ കബീര്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments (0)
Add Comment