കാറ്റിലും മഴയിലും മരം കടപുഴകി വീണു

വെള്ളമുണ്ട: ശക്തമായ കാറ്റിലും മഴയിലും വെള്ളമുണ്ട ചെറുകര റോഡിന് കുറുകെയും സമീപത്തെ വീടിന് മുകളിലേക്കുമായി മരം കടപുഴകി വീണു. ചെറുകര പെരുമ്പള്ളി കാട്ടിൽ ബിജുവിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്.വിവരമറിഞ്ഞെത്തിയ മാനന്തവാടിയിൽ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ആളപായമില്ല.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം. ഷംനാദ്, മറ്റ് ഉദ്യോഗസ്ഥരായ കെ.ജി. ശശി, സുജിത്ത് എം.എസ്., മനു അഗസ്റ്റിൻ, കെ.ആർ. രഞ്ജിത്ത്, എം.വി. ദീപ്ത് ലാൽ, ഹോം ഗാർഡ് ഷൈജറ്റ് മാത്യു എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Comments (0)
Add Comment