.കാട്ടിക്കുളം: അന്തി തിരി കത്തിക്കാൻ ശേഷിയില്ലാതിരുന്ന ക്ഷേത്രങ്ങൾ പലതും വിശ്വാസികളുടെ കഠിനപ്രയത്തത്താൽ മഹാക്ഷേത്രങ്ങളായി മാറിയപ്പോൾ ഒരു കൂട്ടം രാഷ്ട്രീയ നേതൃത്വം അവയെല്ലാം പിടിച്ചടക്കി ദേവസ്വം ബോർഡ് എന്ന പേരിൽ അവിശ്വാസികളായവരെ തലപ്പത്ത് വെച്ച് വിശ്വാസത്തേയും, ആചാരത്തേയും, ക്ഷേത്രങ്ങളേയും കൊള്ളയടിക്കുന്ന സാഹചര്യമാണ് കേരളത്തിൽ കാണുന്നത്.
കാന്തം ഇരുമ്പിനെ ആകർഷിക്കുന്നതുപോലെ സ്വർണ്ണവും പണവും എവിടെ കണ്ടാലും ഏതു വിധേനയും അത് അപഹരിക്കുക എന്ന നിലയിലേക്ക് സർക്കാരും സഖാക്കളും മാറിക്കഴിഞ്ഞു. വളരെആസൂത്രിതമായ മോഷണ പരമ്പരയാണ് ശബരിമലയിലും മറ്റ് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും നടക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി.ശശികല ടീച്ചർ.തിരുനെല്ലി ക്ഷേത്ര ത്തിന്റെ നിക്ഷേപം ദേശ സൽ കൃത ബാങ്കിൽ നിക്ഷേപിക്കുക,വള്ളി യൂർക്കാവ് ചന്ദനം കാണാതായ സംഭവം വിജിലൻസ് അന്വേഷിക്കുക,ശബരിമല സ്വർണ്ണ കൊള്ള സി ബി ഐ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ കാട്ടിക്കുളത്ത് സംഘടിപ്പിച്ച പ്രധിഷേധ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു ശശികല ടീച്ചർ. താലൂക്ക് പ്രസിഡൻ്റ് കെ.ടി.ദിനേശൻ അധ്യക്ഷ വഹിച്ചു. സംസ്ഥാന സെക്രട്ടറിഎ .എം. ഉദയകുമാർ, ജില്ലാ സംഘടന സെക്രട്ടറി കെ വി സനൽ, വിശ്വഹിന്ദുപരിഷത്ത് ജില്ലാ ജനറൽ സെക്രട്ടറി സുരേന്ദ്രൻ മാസ്റ്റർ,മഹിള ഐക്യവേദി ജില്ല പ്രസിഡൻ്റ് ഹേമസുരേന്ദ്രൻ, താലൂക്ക് സെക്രട്ടറി ഷാജി പനവല്ലി തുടങ്ങിയവർ പ്രസംഗിച്ചു.