മീനങ്ങാടി: ഓയിസ്ക ഇന്റർനാഷണൽ മിൽമ യുമായി ചേർന്നു സംസ്ഥാനതലത്തിൽ ഹൈ സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന ടോപ്ടീൻ ടാലെന്റ് മത്സര പരീക്ഷയുടെ ജില്ല തല മത്സരം ഒയിസ്ക ഇക്കോ റിസോഴ്സ് സെന്ററിൽ വെച്ച് സ്റ്റേറ്റ് സെക്രട്ടറി വിന യകുമാർ അഴീപ്പുറത്ത് ഉത്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് MM മേരി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അഡ്വ. അബ്ദുറഹിമാൻ കാതിരി,കൽപ്പറ്റ ചാപ്റ്റർ പ്രസിഡന്റ് ഡോ. എ ടി സുരേഷ് നടവയൽ ചാപ്റ്റർ പ്രസിഡന്റ് വിൻസെന്റ് തോമസ്, എന്നിവർ പ്രസംഗിച്ചു, മത്സരത്തിൽ നടവയൽ സെന്റ് തോമസ് സ്കൂളിലെ ഹാദിയ നൗറീൻ, കാക്കവയൽ ഗവ. ഹൈ സ്കൂളിലെ കൃഷ്ണദേവ് വി എ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്തമാക്കി .