ലോറിയുടെ പിറകിൽ ഓട്ടോ ഇടിച്ചു;ഡ്രൈവർക്ക് പരിക്ക്

വൈത്തിരിയിൽ ലോറിക്ക് പിറകിൽ ഓട്ടോ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് നിസ്സാര പരിക്ക്. വൈത്തിരി സ്വദേശി മുഹമ്മദിനാണ് (60 )പരിക്കേറ്റത്. ഇയാളെ വൈത്തിരിയിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മുന്നിൽ പോയ ലോറി പെട്ടന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് പിറകിൽ വന്ന ഓട്ടോ ലോറിയിലേക്ക് ഇടിക്കുകയായിരുന്നു.

Comments (0)
Add Comment