യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി; അഞ്ചംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി

ബംഗളൂരു: രാജ്യത്തെ നടുക്കി വീണ്ടും കൂട്ടബലാത്സംഗം. ബംഗളൂരുവിലെ ഗംഗോണ്ടനഹള്ളിയില്‍ 30 കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചതായി പരാതി. സലൂണ്‍ ജീവനക്കാരിയായ കൊല്‍ക്കത്ത സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്. അക്രമി സംഘം വീട്ടിലെ വിലപ്പിടിപ്പുള്ള വസ്തുക്കളും പണവും കൈക്കലാക്കുകയും ചെയ്തു. ചൊവ്വാഴ്ചയായിരുന്നു സംഭവം.

അഞ്ചംഗസംഘമാണ് അക്രമത്തിന് പിന്നില്‍. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ മൂന്നു പേരാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മറ്റ് രണ്ട് പേര്‍ അതിക്രമം നടക്കുമ്പോള്‍ വീടിനു കാവല്‍ നില്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തെ ഗുണ്ടകളെയാണ് നിലവില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വാടക വീട്ടില്‍ വച്ചായിരുന്നു യുവതിക്ക് ഏതിരായ അതിക്രമം. യുവതിയുടെ പരാതിയില്‍ പൊലീസ് സൂപ്രണ്ട് സി കെ ബാബയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. വിദഗ്ധ ചികിത്സയ്ക്കായി ഇരയെ ആശുപത്രിയിലേക്കു മാറ്റി.

Comments (0)
Add Comment