ആർച്ചറിയിൽ തിളങ്ങി സി.കെ കീർത്തന

എടവക: നിലവില്‍ ഒരു പരിശീലകന്റെ സഹായമില്ലാതെ കളിക്കളം 2025ല്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ ആര്‍ച്ചറിയില്‍ 40 മീറ്റര്‍ വിഭാഗത്തിലും 30 മീറ്റര്‍ വിഭാഗത്തിലും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് കീര്‍ത്തന സി കെ എന്ന കൊച്ചു മിടുക്കി. ചാലക്കുടി എംആര്‍എച്ച്എസ്എസ് വിദ്യാര്‍ത്ഥിനിയും, എടവക കുന്നമംഗലം കുണ്ടര്‍മൂലചന്ദ്രന്റെയും, സുനിതയുടെയും മകളുമായ കീര്‍ത്തന കഴിഞ്ഞ രണ്ട് കളിക്കളങ്ങളിലും മികച്ച വിജയ മാണ് സ്വന്തമാക്കിയത്. രണ്ടുവര്‍ഷം മുന്നേ ആര്‍ചറിയില്‍ അരങ്ങേറ്റം കുറിച്ച കീര്‍ത്തന കളിക്കളത്തില്‍ മൂന്നാം സ്ഥാനക്കാരിയായാണ് തുടങ്ങിയത്. പിന്നെ നടന്ന കളിക്കളങ്ങളില്‍ തുടര്‍ച്ചയായി 40 മീറ്ററിലും 30 മീറ്ററിലും സ്വര്‍ണം നേടി. അന്ന് പരിശീലകനായി കൂടെയുണ്ടായിരുന്ന അജയ് തനിക്ക് തന്ന ഉപ ദേശങ്ങളാണ് ഒറ്റയ്ക്ക് പരിശീലനം തുടരാനുള്ള ആത്മവിശ്വാസം തന്നതെന്ന് കീര്‍ത്തന പറയുന്നു.

കളിക്കളത്തില്‍ അതേ മികവ് പുലര്‍ത്താന്‍ അത് തന്നെ സഹാ യിക്കുന്നു. ഈ വര്‍ഷത്തെ ഇഎംആര്‍എസ് ഏകലവ്യ നാഷണല്‍ മീറ്റില്‍ ടോപ് ഫൈവില്‍ എത്താനും ഈ മിടുക്കിക്ക് സാധിച്ചു. കളിക്കളത്തില്‍ ഇക്കുറി ദീപശിഖ ഏന്തിയതും കീര്‍ത്തന ആയിരുന്നു.

Comments (0)
Add Comment