പട്ടികവർഗ്ഗ വികസന ഓഫീസറുടെ കാര്യാലയം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു

മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലത്തിലെ തിരുനെല്ലി റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ 257 വിദ്യാര്‍ത്ഥിനികളില്‍ 127 പെണ്‍കുട്ടികള്‍ 3 ക്ലാസ് മുറികളിലായി ഒരു ശുചി മുറി മാത്രം ഉപയോഗിച്ചു കൊണ്ട് കഷ്ട്ടപാട് സഹിച്ച് കഴിഞ്ഞ ജൂലൈ മാസം മുതല്‍ താമസിച്ച് പഠനം നടത്തി വരുന്ന സംഭവത്തില്‍ അടിയന്തരമയി വിദ്യാര്‍ത്ഥിളെ അടിസ്ഥാന സൗകാര്യങ്ങളുള്ള കെട്ടിടത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പട്ടിക വര്‍ഗ്ഗ വികസന ഓഫീസറുടെ കര്യാലയം യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു.പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രിയുടെ പഞ്ചയത്തിലാണ് ഈ മനുഷ്യത്ത രഹിത പ്രവര്‍ത്തി നടന്നിരിക്കുന്നത് എന്നുള്ളത് പട്ടിക വര്‍ഗ്ഗ ജനവിഭാഗത്തോടുള്ള ഇടതു പക്ഷ സര്‍ക്കാരിന്റെ അവഗണനയാണ് കാണിക്കുന്നത്.

അടിയ,പണിയ,എന്നീ പട്ടികവര്‍ഗ്ഗ ജനവിഭാത്തിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ദുര്‍ഗതി വന്നു ചേര്‍ന്നിരിക്കുന്നതെന്നും നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കെട്ടിടം ഇടിഞ്ഞ പൊളിഞ്ഞു വീഴാറായപ്പൊഴണ് തൊട്ടടുത്ത് യതൊരു സൗകാര്യവുമില്ലാത്ത സ്‌കൂള്‍ കെട്ടിടത്തിലേക്ക് വിദ്യാര്‍ത്ഥികളെ മാറ്റിയതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഉപരോധ സമരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് ഉല്‍ഘാടനം ചെയ്ത.ു നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട് അധ്യക്ഷത വഹിച്ചു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മുത്തലിബ് പഞ്ചാര, ഷംസീര്‍ അരണപ്പാറ, മണ്ഡലം പ്രസിഡന്റ് അഷിഖ് മന്‍സൂര്‍, മൂഹിയുദ്ധീന്‍, ഹര്‍ഷല്‍ കെ, ആമീന്‍ അഹമ്മദ്, സ്റ്റല്‍ജിന്‍ ജോണ്‍, സിറാജ് ഒണ്ടെങ്ങാടി, നിസാം ചില്ലു, ജോജി ജോര്‍ജ്, ശരത് രാജ്, എ എം നിഷാന്ത്, എം ജി ബിജു, സലാം കുഴിനിലം നൗഷാദ് പിത്തം തറ, ഉഷ വിജയന്‍, പി കെ ജയലക്ഷ്മി, മീനാക്ഷി രാമന്‍, ഷിനു എടവക, എന്നിവര്‍ നേതൃത്വം നല്‍കി.

Comments (0)
Add Comment