സംസ്ഥാനത്ത് റെസ്റ്റോറന്‍റുകളിലെ ബില്ലിങ് സോഫ്റ്റ്‌വെയറിൽ കൃത്രിമം, ഓപ്പറേഷൻ ഹണി ഡ്യൂക്സില്‍ കോടികളുടെ ജിഎസ് ടി വെട്ടിപ്പ് കണ്ടെത്തി

എറണാകുളം: റെസ്റ്റോറന്‍റുകളിലെ ജി എസ് ടി തട്ടിപ്പ് കണ്ടെത്താൻ ഓപ്പറേഷൻ ഹണി ഡ്യൂക്സ്.ജി എസ് ടി തട്ടിപ്പിൽ സംസ്ഥാന വ്യാപക പരിശോധന നർത്തി.41 റെസ്റ്റോറന്റുകളിലാണ് പരിശോധന നടത്തിയത്.കൊച്ചിയിൽ ഒൻപതിടങ്ങളിലാണ് പരിശോധന നടന്നത്ബില്ലിങ് സോഫ്റ്റ്‌വെയറിൽ കൃത്രിമം നടത്തി തട്ടിപ്പെന്നാണ് കണ്ടെത്തൽ.വരുമാനം കുറച്ചു കാണിച്ചും തട്ടിപ്പ് നടത്തി. കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പാണ് സംസ്ഥാന വ്യാപകമായി കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരം തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെയാണ് പൂർത്തീകരിച്ചത്.

Comments (0)
Add Comment