മൂപ്പൈനാട് ആയുർവേദ ഡിസ്പെന്സറിയിൽ ഫിസിയോതെറാപ്പി യുണിറ്റ് ആരംഭിച്ചു

കല്പറ്റ മൂപ്പൈനാട് ആയുർവേദ ഡിസ്പെന്സറിയിൽ ഫിസിയോതെറാപ്പി യുണിറ്റ് ആരംഭിച്ചു .ആയുഷ് മേഖലയിൽ സർക്കാർ മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് മൂപ്പൈനാട് ആയുർവേദ ഡിസ്പെന്സറിയിൽ ഫിസിയോതെറാപ്പി യുണിറ്റ് ആരംഭിച്ചത് . വിവിധ ഫിസിയോതെറാപ്പി യൂണിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഒക്ടോബർ 22 ബുധനാഴ്ച ഓണ്‍ലൈൻ ആയി നിർവഹിച്ചു .ഭാരതീയ ചികിത്സാവകുപ്പിലെ 25 ചികിത്സാകേന്ദ്രങ്ങളിലും ഹോമിയോപ്പതി വകുപ്പിലെ 21 ചികിത്സാകേന്ദ്രങ്ങളിലും ആണ് 2 കോടി രൂപ ചിലവിൽ നാഷണൽ ആയുഷ്‌ മിഷന്റെ സഹായത്തോടെ സർക്കാർ ഫിസിയോതെറാപ്പി യൂണിറ്റുകൾ ആരംഭിച്ചത് .

ആയുർവേദത്തെയും ഫിസിയോതെറാപ്പിയെയും ഏകോപിപ്പിച്ച് രോഗികൾക്ക് സമഗ്രമായ സേവനം നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ യൂണിറ്റിന്റെ പ്രവർത്തനം ആരോഗ്യ പരിചരണ രംഗത്ത് ഗുണനിലവാരം ഉയർത്താൻ സഹായകമാകും എന്ന് ഉറപ്പാണ് . മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ആർ ഉണ്ണികൃഷ്ണൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു . സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി കെ സാലിം , ഷൈബാൻ സലാം , എ. കെ റഫീഖ് , ഡയാന മച്ചാഡോ , മെഡിക്കൽ ഓഫീസർ ഡോ രേഖ സി എൻ എന്നിവർ പ്രസംഗിച്ചു .

Comments (0)
Add Comment