പതിനാറു വയസ്സുകാരിക്ക് പീഡനം; അമ്മയ്ക്കും ആൺസുഹൃത്തിനും ജീവപര്യന്തം, 2 ലക്ഷം രൂപ പിഴ

പാലക്കാട്∙ പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും ആൺസുഹൃത്തിനും ജീവപര്യന്തം ശിക്ഷ. പട്ടാമ്പി പോക്സോ കോടതി ജഡ്ജി ദിനേശൻ പിള്ളയാണ് ശിക്ഷ വിധിച്ചത്. 2 ലക്ഷം രൂപ ഇരയ്ക്ക് നൽകണം. കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് കൊപ്പം പൊലീസ് ഇൻസ്പെക്ടറായിരുന്ന എം.ബി.രാജേഷാണ്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. നിഷ വിജയകുമാർ, അഡ്വ.സന്ദീപ് എന്നിവർ ഹാജരായി. കേസിൽ 26 സാക്ഷികളെ വിസ്തരിച്ചു. 52 രേഖകൾ ഹാജരാക്കി.

Comments (0)
Add Comment