പുൽപ്പള്ളി: ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ (INTUC) അംഗത്വ ബലം കൂടുതൽ ഉള്ള ജില്ലയാണ് വയനാട് . മാനന്തവാടി, അമ്പലവയൽ, പുൽപള്ളി ഷോപ്പുകളും, കൽപ്പറ്റ വെയർഹൗസും നാളെ അടഞ്ഞു കിടക്കും. മാനേജ്മെൻ്റ് സർക്കാരിലെക്ക് ശുപാർശ ചെയ്ത അഡീഷണൽ അലവൻസ് 600 /- രൂപയായി അനുവദിച്ചു. നൽകുക 2021 മുതൽ നൽകേണ്ട ഡി.എ ഗഡുക്കളും കുടിശ്ശികയും അനുവദിച്ച് നൽകുക.
അപേക്ഷയുടെ അടിസ്ഥാനത്തിൽ അല്ലാതെയുള്ള അന്യായ സ്ഥലംമാറ്റങ്ങൾ ഒഴിവാക്കുക, ജീവനക്കാരെ കൊണ്ട് കാലിക്കുപ്പി തിരിച്ചെടുന്ന നടപടി ഉപേക്ഷിക്കുക , ചില്ലറ വിൽപനശാലകളിലെ ഷിഫ്റ്റ് സമ്പ്രദായം പൂർണ്ണമായും ഒഴിവാക്കുക, ബെവ്കോ യെ നഷ്ടത്തിലേക്ക് തള്ളിവിടുന സർക്കാരിൻ്റെ ഗ്യാലനേജ് ഫീസ് വർദ്ധനവ് തിരുമാനം ഉപേക്ഷിക്കുക, ലേബലിംഗ് വിഭാഗം ജീവനക്കാരെ ദ്രോഹിക്കുന്നതും അശാസ്ത്രീയ മായ 8-10 – 2025ലെ സർക്കുലർ പിൻവലിക്കുക ചില്ലറ വിൽപനശാലകളിൽ ജോലി ചെയ്തു വരുന്ന സ്വീപ്പർ വിഭാഗം ജീവനക്കാർക്ക് തൊഴിൽ സുരക്ഷിതത്വം മിനിമം വേജസ് ആക്ട് പ്രകാരമുള്ള സേവന -വേതന വ്യവസ്ഥകൾ പരിഷ്കരിക്കുക, വെയർഹൗസുകളിലെ പ്രവർത്ത സമയം 10 :00മുതൽ 5:00 വരെ ആയി നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ തീർപ്പാക്കുന്നതിൻ മാനേജ്മെൻ്റ് ൻ്റെ ഭാഗത്ത് നിന്ന് ഒരു മറുപടിയും നൽകാൻ കഴിഞ്ഞിട്ടില്ല ആയതിനാൽ ശക്തമായ പ്രതിക്ഷേധം ഉയർന്നുവരികയാണ്.