ബൈക്കിൽ സഞ്ചരിക്കവേ അപകടം; ടോറസ് ലോറിക്കടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ടോറസ് ലോറിക്കടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. തുറവൂരിൽ ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. അരൂർ തച്ചാറ വീട്ടിൽ ജോമോന്റെ ഭാര്യ എസ്തർ (27 ആണ് മരിച്ചത്.

അരൂർ ക്ഷേത്രം കവലയിലായിരുന്നു അപകടം. ഭർത്താവ് ജോമോനൊപ്പം ബൈക്കിൽ സഞ്ചരിക്കവേയാണ് അപകടം നടന്നത്. മൃതദേഹം അരൂക്കുറ്റി സർക്കാർ ആശുപത്രി മോർച്ചറിയിൽ.

Comments (0)
Add Comment