വയനാട്: കഴിഞ്ഞ ദിവസം കർണാടക ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു.ഷാഫിയുടെ മകൻ ഹൈസം ഹനാൻ ആണ് മരിച്ചത്. കമ്പളക്കാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച സ്വിഫ്റ്റ് കാറിൽ ടോറസ് ലോറി ഇടിച്ചാണ് അപകടം. കമ്പളക്കാട് കരിഞ്ചേരി അബ്ദുൽ ബഷീർ (54) സഹോദരിയുടെ മകന്റെ ഭാര്യ ജഫീറ(28)എന്നിവരാണ് കഴിഞ്ഞ ദിവസം മരണപെട്ടത്.
സഹായത്രികരായ ബഷീറിന്റെ സഹോദരിയുടെ മകനും മരണപെട്ട ജഫീറെയുടെ ഭർത്താവുമായ മുഹമ്മദ് ഷാഫി, ബഷീറിന്റെ ഭാര്യ നസീമ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. 25-ന് രാവിലെ പത്ത് മണിയോടെയാണ് അപകടം. തായ്ലാൻഡ് സന്ദർശനം കഴിഞ്ഞു ബാംഗ്ലൂർ വിമാന താവളത്തിൽ ഇറങ്ങി നാട്ടിലേക്ക് തിരികെ വരുന്നതിനിടെയാണ് അപകടം.