ഒക്ടോബറിലെ റേഷൻ വിതരണം നവംബർ ഒന്ന് വരെ നീട്ടി

തിരുവനന്തപുരം: ഒക്ടോബർ മാസത്തെ റേഷൻ വിതരണം നവംബർ ഒന്നിലേക്ക് നീട്ടി. നവംബർ ഒന്നിന് റേഷൻകടകൾക്ക് പ്രവൃത്തി ദിവസമായിരിക്കും. ഭക്ഷ്യ ഭദ്രതയിലൂടെ അതിദാരിദ്ര്യ മുക്തിയിലെത്തുന്നതിന്റെ ഭാഗമായി നവംബർ ഒന്നിന് റേഷൻവ്യാപാരികൾ ഗുണഭോക്താക്കളുമായി ദിവസത്തിൻ്റെ ചരിത്ര പ്രാധാന്യം പങ്ക് വയ്ക്കും. നവംബർ ഒന്നിൻ്റെ റേഷൻകടകളുടെ മാസാദ്യ അവധി മൂന്നിലേയ്ക്ക് മാറ്റിയെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് അറിയിച്ചു.

Comments (0)
Add Comment