കോഴിക്കോട് നടുറോഡിൽ ഏറ്റുമുട്ടി ബസ് ജീവനക്കാരും വിദ്യാർഥികളും

കോഴിക്കോട്: നടുറോഡിൽ ഏറ്റുമുട്ടി ബസ് ജീവനക്കാരും വിദ്യാർഥികളും. പിവിഎസ് ആശുപത്രിക്ക് സമീപമായിരുന്നു സംഘർഷം. കുട്ടികളെ ബസ്സിൽ കയറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഗ്യാലക്‌സി എന്ന ബസ്സാണ് കുട്ടികൾ തടഞ്ഞത്. വ്യഴാഴ്ചയും കുട്ടികളും ബസ് ജീവനക്കാരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. പത്താംക്ലാസ് പ്ലസ് ടു വിദ്യാർഥികളും ജീവനക്കാരും തമ്മിലായിരുന്നു സംഘർഷം.

അക്രമത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് പെരുമണ്ണ റൂട്ടിൽ ബസ്സ് ജീവനക്കാരുടെ പണി മുടക്ക് പ്രഖ്യാപിച്ചു. ബസ് ജീവനക്കാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Comments (0)
Add Comment