കണിയാമ്പറ്റ : ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും കണിയാമ്പറ്റ ഗോൾഡൻ ജൂബിലി ഫെസ്റ്റിന്റെ ഭാഗമായി ജീവദ്യുതി എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രിൻസിപ്പാൾ അജേഷ് പി ആർ നിർവഹിച്ചു. പ്രധാന അധ്യാപിക ഷിംജി ജേക്കബ്, പിടിഎ എക്സിക്യൂട്ടീവ് അംഗം ഫസീല, പ്രോഗ്രാം ഓഫീസർ മുജീബ് റഹ്മാൻ, എൻഎസ്എസ് വളണ്ടിയർ ലീഡർ ജഷ്മിൻ ഷിഹാദ്, അനന്യ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.