തിരുവനന്തപുരം:ഓസ്‌കര്‍ ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ചെയര്‍മാന്‍. നടി കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍ പേഴ്‌സണ്‍. സി അജോയ് സെക്രട്ടറിയായി തുടരും.സംവിധായകന്‍ രഞ്ജിത് സ്ഥാനമൊഴിഞ്ഞശേഷം ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായിരുന്ന പ്രേംകുമാറാണ് ആക്ടിങ് ചെയര്‍മാനായി തുടര്‍ന്നിരുന്നത്.സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് മുമ്പ് അദ്ദേഹം ചുമതലേല്‍ക്കും. നേരത്തെ തന്നെ റസൂല്‍ പൂക്കുട്ടി ചെയര്‍മാനാകുമെന്ന് സൂചനകളുണ്ടായിരുന്നു.