മുത്തങ്ങയിൽ വീണ്ടും ലഹരിവേട്ട; എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിൽ

ബത്തേരി: മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനയിൽ 8.05 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറം പാണ്ടിക്കാട് പൂക്കുന്നുമ്മൽ സ്വദേശി പി. മുഹമ്മദ് ജംഷീദിനെയാണ് (30) ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.ഇന്നലെ ഉച്ചയോടെ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ചാണ് ഇയാൾ പിടിയിലായത്.

കർണാടകയിൽ നിന്ന് വരികയായിരുന്ന കാർ പരിശോധിച്ചപ്പോൾ, ഇയാൾ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.എസ്ഐമാരായ ജെസ്വിൻ ജോയ്, കെ.എം. അർഷിദ്, എഎസ്ഐ അശോകൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മോഹൻദാസ്, സിപിഒ പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Comments (0)
Add Comment