50 ലക്ഷംരൂപയുടെതൊഴിൽ പരിശീലനകേന്ദ്രം :തറക്കല്ലിട്ടു

വാരാമ്പറ്റ:വയനാട് ജില്ലാപഞ്ചായത്ത്‌,മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 50 ലക്ഷം രൂപ വകയിരുത്തിവാരാമ്പറ്റകോടഞ്ചേരിയിൽ നിർമിക്കുന്ന കാവുംകുന്ന് തൊഴിൽ പരിശീലനകേന്ദ്രത്തിന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി തറക്കല്ലിട്ടു പ്രവൃത്തി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ. വിജയൻ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗം പി.എ അസീസ് ആമുഖപ്രസംഗം നടത്തി.രമേശൻ ഐ, കെ ബാബു ബാവ തുടങ്ങിയവർ സംസാരിച്ചു.

Comments (0)
Add Comment