പെൻഷൻകാരുടെ ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കണം: കെ.കെ. അഹമദ് ഹാജി

പനമരം: പെൻഷൻകാരുടെ പെൻഷനും മറ്റു ആനുകൂല്യങ്ങളും കാലോചിതമായി പരിഷ്കരിക്കുന്നതിനും, യഥാസമയങ്ങളിൽ ലഭിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.കെ. അഹമദ് ഹാജി ആവശ്യപ്പെട്ടു.ലഭിച്ചുകൊണ്ടിരുന്ന അവകാശങ്ങൾ നിഷേധിക്കുകയൂം,ശമ്പള പരിഷ്കരണ കുടിശ്ശിക മെഡിസെപ്പിലെ അപാകതകൾ മുതലായവ പരിഹരിക്കാത്ത സർക്കാരിന്റെ പ്രവർത്തനം തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് അദ്ദേഹം പറഞ്ഞു.

കൈതക്കൽ എച്ച്.ഐ.എം ഓഡിറ്റോറിയത്തിൽസി.പി. ഹാജി നഗറിൽ നടന്ന കേരള സർവീസ് പെൻഷനേഴ്സ് ലീഗ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വാഗതസംഘം ചെയർമാൻ പി.കെ.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. കെ.എസ്.പി.എൽ ജില്ലാ പ്രസിഡന്റ് എം ഹമീദ് സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് സി.പി. മൊയ്തു ഹാജി, വൈസ് പ്രസിഡന്റ് ഡി. അബ്ദുല്ല ഹാജി, സെക്രട്ടറി ഉസ്മാൻ പള്ളിയാൽ എസ്.കെ. എസ് വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് സൗജത്ത് ഉസ്മാൻ ആശംസാ പ്രസംഗം നടത്തി. കെ.എസ്.പി.എൽ ജില്ലാ കമ്മിറ്റി സ്വരൂപിച്ച മുണ്ടക്കൈ ദുരിതാശ്വാസ ഫണ്ട് ജില്ലാ മുസ്‌ലിംലീഗ് പ്രസിഡന്റിന് കൈമാറി.’രാഷ്ട്രീയം നിർവചിക്കുന്നതിൽ സർവീസ് പെൻഷൻകാരുടെ പങ്ക് ‘എന്ന വിഷയം സംസ്ഥാന യൂത്ത് ലീഗ് ട്രഷറർ ഇസ്മയിൽ കമ്പളക്കാട് അവതരിപ്പിച്ചു. കെ. എസ്.പി.എൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് മേത്തൊടിക മുഖ്യ പ്രഭാഷണം നടത്തി.

എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സി. മൊയ്തീൻകുട്ടി എസ്.കെ.എസ് ജില്ലാ പ്രസിഡന്റ് വി. അസൈനാർ ഹാജി, കുളിവയൽ മഹല്ല് സെക്രട്ടറി പി.ഇബ്രാഹിം മാസ്റ്റർ, കൈതക്കൽ മഹല്ല് സെക്രട്ടറി കെ. മൊയ്തീൻ മാസ്റ്റർ കെ.എസ്.പി.എൽ സംസ്ഥാന സെക്രട്ടറി ഡോ.മുസ്തഫ ഫാറൂഖി, കെ.എസ്.പി.എൽ ജില്ലാ വൈസ് പ്രസിഡന്റ് അബു ഗൂഡലായി, സെക്രട്ടറിമാരായ അബ്ദുൽ റഷീദ്, സി. ബഷീർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി കെ.അബ്ദുൽ കരീം മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം കെ.എസ്. പി.എൽ സംസ്ഥാന ജനറൽ സെക്രട്ടറി സൈനുദ്ദീൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു ‘മതം മാനവികതക്ക് ‘എന്ന വിഷയം റിട്ടയേഡ് ഡബ്ലിയു.എം.ഒ പ്രിൻസിപ്പാൾ ഡോ. ജമാലുദ്ദീൻ ഫാറൂഖി അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം. അബൂബക്കർ റിട്ടയേർഡ് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ താജ് മൻസൂർ, എസ്.കെ.എസ് വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് സൗജത്ത് ഉസ്മാൻ, അഹമ്മദ് മാസ്റ്റർ എൻ. റഷീദ് ഷംസുദ്ദീൻ മീനങ്ങാടി, ഹാഷിം കോയ തങ്ങൾ, അബ്ദുള്ള കണക്കശ്ശേരി , നാസർ സംസാരിച്ചു. അബ്ദുറഹിമാൻ സുല്ലമി സ്വാഗതവും പി സുബൈർ നന്ദിയും പറഞ്ഞു. ഇബ്രാഹിം പള്ളിയാലിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘടന സെഷൻ പി പി മുഹമ്മദ് മാസ്റ്റർ “പെൻഷനും ആലുകൂല്യങ്ങളും’ എന്ന വിഷയം അവതരിപ്പിച്ചു.

മെഡിസെപ്പ് കാണാപ്പുറങ്ങൾ കെ. എസ്.പി.എൽ സംസ്ഥാന വർക്കിംഗ് സെക്രട്ടറി എൻ. മൊയ്തീൻ മാസ്റ്റർ അവതരിപ്പിച്ചു. റിട്ടയേഡ് ട്രഷറി ഓഫീസർ എ സുലൈമാൻ , എസ്. ഇ.യു ജില്ലാ പ്രസിഡണ്ട മൊയ്തു , റിട്ടയേർഡ് എ.ഇ.ഒ മമ്മു മാസ്റ്റർ ചർച്ചയിൽ പങ്കെടുത്തു. അബ്ദുൽ റസാക്ക് മാസ്റ്റർ സ്വാഗതവും കെ. മൊയ്തു നന്ദിയും പറഞ്ഞു. കെ.എസ്.പി.എൽ ജില്ലാ പ്രസിഡന്റ് എം ഹമീദിന്റെ അധ്യക്ഷതയിൽ ചേർന്ന് കൗൺസിൽ മീറ്റ് കെ.എസ്.പി.എൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി മൂസക്കോയ ഉദ്ഘാടനം നിർവഹിച്ചു . ജില്ലാ ജനറൽ സെക്രട്ടറി കെ. അബ്ദുൽ കരീം റിപ്പോർട്ടും ട്രഷറർ പി.കെ. അബൂബക്കർ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. കെ.അബ്ദുൽ കരീം സ്വാഗതവും അബ്ദുൽ റസാക്ക് നന്ദിയും പറഞ്ഞു.

Comments (0)
Add Comment