റിസോർട്ടിലെ യുവതിയുടെ മരണം: അന്വേഷണത്തിന് ഉത്തരവ്

വയനാട്: 900 കണ്ടിയിലെ റിസോര്‍ട്ടില്‍ താത്കാലികമായി നിര്‍മ്മിച്ച ഷെല്‍ട്ടര്‍ തകര്‍ന്നു വീണ് യുവതി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

അടുത്ത മാസം സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.ഉറക്കത്തിനിടെയാണ് അപകടമുണ്ടായത്. റിസോര്‍ട്ട് അടച്ചിടാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയതായി പറയുന്നു. റിസോര്‍ട്ടിന് അനുമതിയില്ലെന്നും പഞ്ചായത്ത് പറയുന്നു.വയ്‌ക്കോല്‍ മേഞ്ഞ ടെന്റിലാണ് വിനോദ സഞ്ചാരികള്‍ താമസിച്ചിരുന്നത്. അതിഥികള്‍ക്ക് മതിയായ സുരക്ഷയില്ലായിരുന്നുവെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. ദേവദാസ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ജില്ലയിലെ മറ്റ് റിസോര്‍ട്ടുകളിലെ സുരക്ഷാ സംവിധാനം പരിശോധിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

Comments (0)
Add Comment