മീനങ്ങാടിയിൽ തേനീച്ചയുടെ ആക്രമണം; വിദ്യാർത്ഥികൾ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്ക്

മേപ്പേരിക്കുന്നിൽ തേനീച്ചയുടെ കൂട്ടമായ ആക്രമണത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൽപ്പറ്റയിലെയും ബത്തേരിയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.കൃഷ്ണഗിരി സ്വദേശികളായ സനൽ, രതീഷ് എന്നിവർ കൽപ്പറ്റയിലെ ഫാത്തിമ ആശുപത്രിയിൽ ചികിത്സയിലാണ്.

Comments (0)
Add Comment