യുഎസിൽ കാർഗോ വിമാനം തകർന്നുവീണു; അപകടം ടേക്ക് ഓഫിനു തൊട്ടു പിന്നാലെ

വാഷിങ്ടൻ∙ യുഎസിലെ കെന്റക്കിയിൽ കാർഗോ വിമാനം തകർന്നു വീണു. യണൈറ്റഡ് പാഴ്സൽ സർവിസിന്റെ (യുപിഎസ്) വിമാനത്തിൽ മൂന്നു ജീവനക്കാരാണുണ്ടായിരുന്നത്. ലൂയിസ്വില്ലയിലെ മുഹമ്മദ് അലി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പറന്നുയർന്നതിനു പിന്നാലെ വിമാനം തകർന്നുവീഴുകയായിരുന്നു.

പ്രാദേശിക സമയം വൈകിട്ട് 5.15നാണ് അപകടമുണ്ടായത്. വൻ തോതിൽ ഇന്ധനം വിമാനത്തിലുണ്ടായിരുന്നു. വിമാനത്താവളത്തിനു സമീപത്തെ വ്യാവസായിക മേഖലയിലേക്കാണ് വിമാനം വീണത്. ഇവിടെ തീ ആളിപ്പടർന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

കുറഞ്ഞത് മൂന്നുപേർ കൊല്ലപ്പെട്ടതായി കന്റക്കി ഗവർണർ ആൻഡി ബീഷയർ അറിയിച്ചു. പെട്രോളിയം വസ്തുക്കളുടെ റീസൈക്ലിങ് നടക്കുന്ന മേഖലയിൽ വിമാനം വീണതിനാൽ വലിയ തീപിടിത്തമുണ്ടായി. പതിനൊന്നോളം പേർക്ക് പരുക്കേറ്റതായും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment