ബത്തേരി-അമ്പുകുത്തി – അമ്പലവയൽ റൂട്ടിൽ ബസ്സ് ജീവനക്കാരനെ ഈ റൂട്ടിൽ സമാന്തര സർവീസ് നടത്തുന്ന ഓട്ടോ ടാക്സി ഡ്രൈവർ മർദിച്ചതിനെ തുടർന്നുള്ള പണിമുടക്ക് അവസാനിപ്പിക്കുന്നതിനുള്ള ചർച്ച 6 ഒക്ടോബർ 2025 സുൽത്താൻ ബത്തേരിയിൽ. ബസ് സർവീസ് സമയം കേന്ദ്രീകരിച്ച് ഓട്ടോ ടാക്സി ജീപ്പ് തുടങ്ങിയ വാഹനങ്ങൾ ബത്തേരി പൂമല മലവയൽ വെള്ളച്ചാട്ടം കുപ്പക്കൊല്ലി എന്നിവിടങ്ങളിൽ നിന്നും സർവീസ് നടത്തുന്നതിനെതിരെ പരാതികൾ പല തവണ ഉയർന്നിട്ടും ശാശ്വത പരിഹാരം കാണാത്തതിനാൽ റൂട്ടിൽ സമാന്തര സർവീസ് നടത്തുന്നവരുടെ ഗുണ്ടായിസം ബസ്സ് ജീവനക്കാർക്ക് നേർക്ക് ഉണ്ടാക്കുന്നു.
ഇപ്രകാരം ആക്രമണങ്ങൾ നേരിടുന്നത് ബസ്സ് ജീവനക്കാരെ തൊഴിലിൽ നിന്നും അകറ്റി നിർത്താൻ ഇട വരുത്തുന്നു. നിലവിലെ നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തി സമാന്തര സർവീസ് നടത്തുമ്പോൾ ബസ് സർവീസ് നടത്തുന്നതിനുള്ള നിത്യ ചിലവിനു പോലും വകയില്ലാതെ ഉടമകളും സമ്മർദത്തിലാകുന്നു. ഗ്രാമീണ മേഖലയായ എടക്കൽ അമ്പുകുത്തി എന്നിവിടങ്ങളിൽ നിന്നും ജില്ലയിലെ പ്രധാന നഗരങ്ങളായ സുൽത്താൻ ബത്തേരി ,അമ്പലവയൽ എന്നിവിടങ്ങളെ കണക്ട് ചെയ്യുന്നതിൽ ഈ ബസ്സ് സർവീനുള്ള പങ്ക് ചെറുതല്ല . ഗ്രാമീണ മേഖലയ്ക്ക് മുതൽ കൂട്ട് ആകുന്ന ഈ സർവീസുകളെ ഇല്ലാതാക്കാൻ സമാന്തര സർവീസ് ലോബി തന്നെ പ്രവർത്തിക്കുന്നു. സമാന്തര സർവീസ് ലോബികൾക്കെതിരെ ശക്തമായ നടപടി അധികൃതർ കൈക്കൊള്ളതെ സർവീസ് പുനരാരംഭിക്കുകയില്ല എന്ന നിലപാടിലാണ് തൊഴിലാളികൾ.