സ്വകാര്യബസ് പണിമുടക്ക് പിൻവലിച്ചു

ബത്തേരി -എടക്കൽ-അമ്പലവയൽ റൂട്ടിലെ സ്വകാര്യബസ് പണിമുടക്ക് പിൻവലിച്ചു.സബ് ആർ ടി ഓഫീസിൽ ജോയിൻ്റ് ആർടിഒയുടെ അധ്യക്ഷതയിൽ പൊലിസിന്റെ സാനിധ്യത്തിൽ ബസ്സുടമകളും ട്രേഡ് യൂണിയൻ നേതാക്കളും നടത്തിയ ചർച്ചയെ തുടർന്നാണ് മൂന്ന് ദിവസം നീണ്ടുനിന്ന സമരം അവസാനിപ്പിച്ചത്. സമാന്തര സർവീസ് നടത്തുന്നവർക്കെതിരെ കർശന നടപടിസ്വീകരിക്കുമെന്ന അധികൃതരുടെ ഉറപ്പിൻമേലാണ് സമരം പിൻവലിച്ചത്.

Comments (0)
Add Comment