മകൻ എൽഡിഎഫ് സ്ഥാനാർഥി; പിതാവിന് തൊഴിൽ വിലക്കേർപ്പെടുത്തിയെന്ന് പരാതി

പുൽപ്പള്ളി: തദ്ദേശ തിരഞ്ഞെടുപ്പിൽ മകൻ എൽഡിഎഫ് സ്ഥാനാർഥിയായതിന് പിന്നാലെ, ഐഎൻടിയുസി അംഗമായ പിതാവിന് യൂണിയൻ തൊഴിൽ വിലക്ക് ഏർപ്പെടുത്തിയതായി പരാതി. മുള്ളൻകൊല്ലി പഞ്ചായത്തിലെ 18-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി സി.ആർ. വിഷ്ണുവിന്റെ പിതാവും ടിമ്പർ ലോഡിംഗ് തൊഴിലാളിയുമായ രാജനാണ് പരാതിയുമായി രംഗത്തെത്തിയത്.കഴിഞ്ഞ ദിവസം ജോലിക്ക് എത്തിയപ്പോൾ, യൂണിയൻ നേതാക്കൾ ജോലിയിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് രാജൻ ആരോപിച്ചു. എസ്എഫ്ഐ പ്രവർത്തകനായ മകൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലുള്ള രാഷ്ട്രീയ വിരോധമാണ് ഇതിന് കാരണമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment