തിരക്കേറിയ റോഡ്, പതിയെ നീങ്ങുന്ന വാഹനങ്ങൾ; പെട്ടെന്ന് പൊട്ടിത്തെറി: ഡൽഹി സ്ഫോടനം

ന്യൂഡൽഹി∙ ചെങ്കോട്ട സ്ഫോടനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. സ്ഫോടനം നടക്കുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. നഗരത്തിലെ തിരക്കേറിയ റോഡിലൂടെ പതിയെ കാർ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്.

സംഭവത്തിന്റെ 15 മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിഡിയോയിൽ റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപമുള്ള തിരക്കേറിയ റോഡ് കാണാം. ഈ റോഡിലൂടെ നിരവധി വാഹനങ്ങൾ പതിയെ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിയുണ്ടാകുന്നതും തീഗോളം ഉയരുന്നതും വിഡിയോയിലുണ്ട്. തിങ്കളാഴ്ച വൈകിട്ട് 6.52നാണ് സ്ഫോടനം നടന്നത്.

അതിനിടെ, സ്ഫോടനം എൻഐഎയുടെ പത്തംഗ സംഘം അന്വേഷിക്കും. എൻഐഎ ഡിജി വിജയ് സാഖറെ സംഘത്തെ നയിക്കും. ഒരു ഐജി, രണ്ട് ഡിഐജിമാർ മൂന്ന് എസ്പിമാർ ഡിഎസ്പിമാര്‍ എന്നിവർ ഉൾപ്പെടുന്നതാണ് സംഘം. എൻഐഎ ഡിജിയും ഐബി മേധാവിയും ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

Comments (0)
Add Comment