ഇൻഫ്ലുവൻസർ ദമ്പതികൾ തമ്മിലടിച്ചു; ഇടതു കയ്യിൽ കടിച്ചു, മുടിപിടിച്ചു വലിച്ചു; ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

തൃശൂർ∙ ചാലക്കുടിയിൽ ഇൻഫ്ലുവൻസർ ദമ്പതികൾ തമ്മിൽ സംഘർഷം. ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജീജി മാരിയോയും ഭർത്താവ് മാരിയോ ജോസഫുമാണ് ഏറ്റുമുട്ടിയത്. മർദിച്ചെന്ന ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്തു.

9 മാസമായി ഇരുവരും അകന്നു കഴിയുകയായിരുന്നു. കഴിഞ്ഞ 25നാണ് പ്രശ്നങ്ങൾ പരിഹരിക്കാൻ ജീജി ഭർത്താവിനെ കാണാനെത്തിയത്. സംസാരിക്കുന്നതിനിടെ മാരിയോ ജോസഫ് ഉപദ്രവിച്ചെന്ന് പൊലീസ് പറയുന്നു. ഇടതു കയ്യിൽ കടിച്ചശേഷം മുടി പിടിച്ചു വലിച്ചു എന്നാണ് ജീജിയുടെ പരാതിയിലുള്ളത്. 70,000രൂപ വിലയുള്ള ഫോൺ പൊട്ടിച്ചതായും പരാതിയിൽ പറയുന്നു. ഭർത്താവ് മാരിയോ ജോസഫും പരാതി നൽകിയിട്ടുണ്ട്.

Comments (0)
Add Comment