മുള്ളൻകൊല്ലി സെൻ്റ്.തോമസ് എ.യു പി. സ്കൂളിൽ ‘കുരുന്നുകളുടെ വർണ്ണശബളമായ ശിശുദിനാഘോഷം നടത്തി

മുള്ളൻകൊല്ലി : മുള്ളൻകൊല്ലി സെൻ്റ്.തോമസ് എ.യു പി. സ്കൂളിൽ ‘കുരുന്നുകളുടെ വർണ്ണശബളമായ ശിശുദിനാഘോഷം നടത്തി. സ്കൂൾ മാനേജർ റവ:ഫാ.ജോർജ് ആലുക്ക ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് മിനി ജോൺ, പിടിഎ പ്രസിഡൻ്റ് നോബി പള്ളിത്തറ , എം.പി.ടി.എ.പ്രസിഡൻ്റ് സബിത പൂത്തോട്ടയിൽ , കുട്ടികളുടെ പ്രധാനമന്ത്രി കുമാരി.അധീന ചാൾസ്. ,സ്പീക്കർ.കുമാരി നൈൽ മരിയ ജേക്കബ്, നൗഫൽ കെ.എം.എന്നിവർ സംസാരിച്ചു.

ക്ലാസ് അടിസ്ഥാനത്തിൽ ശിശുദിന റാലി മത്സരവും ,കുട്ടികളുടെ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.വിജയികൾക്ക് റവ ഫാ.ജോർജ് ആലുക്ക സമ്മാനങ്ങൾ വിതരണം ചെയ്തു.കുട്ടികൾക്ക് സ്വാദിഷ്ടമായ ചിക്കൻ ബിരിയാണിയും പായസവും വിതരണം ചെയ്തു.

Comments (0)
Add Comment