തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിധി നിശ്ചയിച്ചു

തിരുവനന്തപുരം: വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാവുന്ന പരമാവധി തുകയുടെ പരിധി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചു.

ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥിക്ക് 25,000 രൂപയും, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി സ്ഥാനാർത്ഥികൾക്ക് 75,000 രൂപയുമാണ് പരമാവധി ചെലവഴിക്കാനാവുക. ജില്ലാ പഞ്ചായത്തിലേക്കും കോർപ്പറേഷനുകളിലേക്കും മത്സരിക്കുന്നവർക്ക് 1,50,000 രൂപ വരെ ചെലവഴിക്കാം.

സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നതിനായി ജില്ലാ തലത്തിൽ പ്രത്യേക നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം എല്ലാ സ്ഥാനാർത്ഥികളും ചെലവ് കണക്കുകൾ സമർപ്പിക്കണം. ഓൺലൈനായും (www.sec.kerala.gov.in) കണക്കുകൾ സമർപ്പിക്കാൻ സൗകര്യമുണ്ട്.

കണക്കുകൾ സമർപ്പിക്കാതിരിക്കുകയോ, നിശ്ചിത പരിധിയിൽ കൂടുതൽ തുക ചെലവഴിക്കുകയോ, തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്ന സ്ഥാനാർത്ഥികളെ അഞ്ചുവർഷത്തേക്ക് അയോഗ്യരാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന മുന്നറിയിപ്പ് നൽകി.തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിധി നിശ്ചയിച്ചു

Comments (0)
Add Comment