കരുതലോടെ, കരുത്തുറ്റ തലമുറ;ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

ബത്തേരി : കേരള വനം വകുപ്പ്, വയനാട് വന്യജീവി സങ്കേതം, വയനാട് എക്സൈസ് വിമുക്തി മിഷൻ, വി.ഡി.വി.കെ ബത്തേരി മുതലായവയുടെ സംയുക്ത സഹകരണത്തോടെ നടത്തുന്ന ജൻ ദേശീയ ഗൗരവ് ദിവസ് ആഘോഷം മാളപ്പാടി ഉന്നതിയിൽ സംഘടിപ്പിച്ചു. ചടങ്ങിന് എസ്.എഫ്.ഒ എഫ്.ഡി.എ.ബാബു.ഒ.എ സ്വാഗതം ആശംസിച്ചു.ഉദ്ഘാടനം വയനാട് വൈൽഡ് ലൈഫ് സാങ്ക്വറി എസ്.എസ്.മിനി മോൾ നിർവഹിച്ചു. കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനിലെ കിരൺ ഐ.വിബിർസ മുണ്ട അനുസ്മരണ ക്ലാസ് നടത്തി. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം“കരുതലോടെ, കരുത്തുറ്റ തലമുറ”ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നയിക്കുകയും “ലഹരിക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കാനും, തെഴിലിലൂടെ സ്വയം പര്യാപ്തരാവാനും ആഹ്വാനം ചെയ്തു. ബത്തേരി വി.ഡി.വി.കെ സെക്രട്ടറി എസ്.എഫ്.ഒ.ബിനേഷ് പി.എം, വൈൽഡ് ലൈഫ് അസിസ്റ്റൻ്റ് രാഹുൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു.ബി.എഫ്.ഒ. മാളപ്പാടി ഐ.ഡി.സി സെക്രട്ടറി ഷാഹുൽ ഹമീദ് നന്ദി പ്രകാശനം നടത്തി.

Comments (0)
Add Comment