വാഹനാപകടം;അഞ്ചു വാഹനങ്ങൾ നാശനഷ്ടം സംഭവിച്ചു

തരുവണ: തരുവണ നടക്കലിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചു വാഹനങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. നടക്കല്‍ വര്‍ക്ക് ഷോപ്പില്‍ നിന്നും പുറത്തേക്ക് വന്ന ഒരു കാര്‍ അവിടെയുണ്ടായിരുന്ന രണ്ട് വാഹനങ്ങളില്‍ ഇടിച്ചതിനു ശേഷം റോഡിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. ഈ കാര്‍ വരുന്നത് കണ്ട് മാനന്തവാടി ഭാഗത്ത് നിന്നും തരുവണ ഭാഗത്തേക്ക് ഇഞ്ചി കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പ് പെട്ടെന്ന് വെട്ടിച്ചപ്പോള്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിന് മുകളിലൂടെ വയലിലേക്ക് മറിഞ്ഞു. അപകടത്തില്‍ വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല..

Comments (0)
Add Comment