മുത്തങ്ങയിൽ എം ഡി എം എ പിടികൂടിയ സംഭവം ; ഒരാൾ കൂടി അറസ്റ്റിൽ

ബത്തേരി: മുത്തങ്ങയിൽ കൊമേഴ്ഷ്യൽ അളവിൽ അതിമാരക മയക്കുമരുന്നായ 53.48 ഗ്രാം എം.ഡി.എം.എയുമായി ഒക്ടോബറിൽ മൂന്നു പേരെ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ആലപ്പുഴ, മാന്നാർ, നെല്ലിക്കോമത്ത് വീട്ടിൽ വി. വിഷ്ണു(25)വിനെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. മുമ്പ് അറസ്റ്റിലായവർ ഇയാളിൽ നിന്നാണ് ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയത്. ഇയാൾ മാന്നാർ സ്റ്റേഷനിലെ വധശ്രമക്കേസിലുൾപ്പെട്ടയാളാണ്. 09.10.2025നാണ് കർണാടക ഭാഗത്തുനിന്നും വരികയായിരുന്ന കെ.എൽ 56 എക്സ് 6666 നമ്പർ കാറിൽ എം.ഡി.എം.എ കടത്തിയതിന് കോഴിക്കോട് സ്വദേശികളായ ബേയ്പ്പൂർ നടുവട്ടം കൊന്നക്കുഴി വീട്ടിൽ കെ അഭിലാഷ് (44), നടുവട്ടം അദീബ് മഹൽ വീട്ടിൽ അദീബ് മുഹമ്മദ്‌ സാലിഹ് (36), കക്കോടി കല്ലുട്ടിവയൽ വീട്ടിൽ അബ്ദുൾ മഷൂദ് (22) എന്നിവരെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.

Comments (0)
Add Comment