ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വയനാട് ജില്ലാസമ്മേളനം സമാപിച്ചു



പനമരം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 41-ാമത് വയനാട് ജില്ലാ സമ്മേളനം പനമരം സെൻ്റ് ജൂഡ്‌സ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്നു. പൊതുസമ്മേളനം മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ബിനോജ് എം.മാത്യു അധ്യക്ഷനായിരുന്നു. പ്രതിനിധി സമ്മേളനം എകെപിഎ സംസ്ഥാന പ്രസിഡൻ്റ് എ.സി ജോൺസൺ ഉദ്ഘാടനം ചെയ്‌തു. തുടർന്ന് 2025-26 വർഷത്തെ ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നു. പ്രശാന്ത് എം പ്രസിഡന്റ്റ് ആയും, ഷോബിൻ സി ജോണിയെ സെക്രട്ടറിയായും, വി.രാജുവിനെ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്,ജില്ലാ നിരീക്ഷകൻ രജീഷ് പി ടി കെഎന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Comments (0)
Add Comment