തൃശൂർ∙ തിയറ്റർ ഉടമയ്ക്കും ഡ്രൈവറിനും വെട്ടേറ്റു. തൃശൂർ രാഗം തിയറ്റർ നടത്തിപ്പുകാരൻ സുനിൽ കുമാറിനും ഡ്രൈവറിനുമാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വെളപ്പായയിലെ വീടിനു മുന്നിലായിരുന്നു സംഭവം.
തിയറ്ററിൽനിന്ന് വീട്ടിലെത്തി ഡ്രൈവർ ഗേറ്റ് തുറക്കുന്നതിനിടെ 3 പേർ എത്തി വെട്ടുകയായിരുന്നു. സുനിലിന് കാലിലും ഡ്രൈവർക്ക് കയ്യിലുമാണ് വെട്ടേറ്റത്. അക്രമി സംഘം പിന്നീട് ഓടി രക്ഷപ്പെട്ടു. സാമ്പത്തിക ഇടപാടുകളാണ് അക്രമത്തിനു പിന്നിലെന്ന് സൂചനയുണ്ട്. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു.