ബത്തേരിയിൽ വീണ്ടും പുലി ഇറങ്ങി

സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലി ഇറങ്ങി.ഇന്ന് പുലർച്ചെ 3 45 ഓടെയാണ് സംഭവം.കോട്ടക്കുന്നിലെ പുതുശ്ശേരിയിൽ പോൾ മാത്യൂസിന്റെ കോഴിക്കൂട്ടിന് സമീപമാണ് പുലി എത്തിയത്.പ്രദേശത്ത് ദിവസങ്ങൾക്കുള്ളിൽ അഞ്ചാം തവണയാണ് പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നത്.നിരന്തരം ആവശ്യപ്പെട്ടിട്ടും വനം വകുപ്പ് കൂടി സ്ഥാപിക്കാത്തതിൽ പ്രതിഷേധം ഉയരുന്നു.

Comments (0)
Add Comment