എയർ ഹോസ്റ്റസിനോട് അപമര്യാദ; സീറ്റിൽ അധിക്ഷേപ കുറിപ്പ്, മലയാളി ഐടി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഹൈദരാബാദ് ∙ വിമാനയാത്രയ്ക്കിടെ എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയതിനു മലയാളി യുവാവിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ദുബായ് – ഹൈദരാബാദ് എയർ ഇന്ത്യ വിമാനത്തിൽ എയർ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്നാണു പരാതി. സോഫ്റ്റ്‌വെയർ രംഗത്തു ജോലി ചെയ്യുന്ന ഇയാൾ മദ്യലഹരിയിലായിരുന്നു.

വിമാനം ഹൈദരാബാദിൽ ലാൻഡ് ചെയ്തശേഷം പുറത്തിറങ്ങവെ പാസ്പോർട്ട് സീറ്റിൽ മറന്നുവച്ചതായി ഇയാൾ പറഞ്ഞു. ഇതു തിരഞ്ഞ ജീവനക്കാർ അധിക്ഷേപവാക്കുകളുള്ള കുറിപ്പാണു കണ്ടത്. തുടർന്നു നൽകിയ പരാതിയിൽ എയർപോർട്ട് പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Comments (0)
Add Comment